Select Your Language

Notifications

webdunia
webdunia
webdunia
webdunia

Urfi Javed: ഉർഫിക്ക് ഇതെന്തുപറ്റി? ഇതെന്തൊരു കോലമാണ്? വീഡിയോ കണ്ട് ഞെട്ടി ആരാധകർ

പലപ്പോഴായി സര്‍ജറികളെക്കുറിച്ച് ഉര്‍ഫി സംസാരിച്ചിട്ടുണ്ട്.

Urfi Javed

നിഹാരിക കെ.എസ്

, ചൊവ്വ, 22 ജൂലൈ 2025 (10:35 IST)
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രധാരത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആളാണ് ഉർഫി. ഉർഫിയുടെ ഫാഷൻ ചോയ്‌സുകളെല്ലാം വളരെ പെട്ടന്നാണ് ട്രെൻഡിങ് ആകാറുള്ളത്. ഫാഷന്റെ പേരില്‍ വൈറലാകാറുള്ള ഉര്‍ഫി താന്‍ ചെയ്തിട്ടുള്ള കോസ്‌മെറ്റിക് സര്‍ജറികള്‍ മറച്ചുവെക്കാറില്ല. പലപ്പോഴായി സര്‍ജറികളെക്കുറിച്ച് ഉര്‍ഫി സംസാരിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ തന്റെ ലിപ് ഫില്ലറുകളെക്കുറിച്ചുള്ള ഉര്‍ഫിയുടെ തുറന്നു പറച്ചില്‍ വര്‍ത്തയായി മാറുകയാണ്. തന്റെ ലിപ് ഫില്ലറുകള്‍ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് ഉര്‍ഫിയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് ഫില്ലറുകള്‍ ഡിസോള്‍വ് ചെയ്യാന്‍ തീരുമാനിച്ചതായാണ് ഉര്‍ഫി പറയുന്നത്. ഇതിനായി ഡോക്ടറെ കാണാന്‍ പോയതിന്റെ ചിത്രങ്ങളും വീഡീയോകളും പങ്കുവെച്ചിട്ടുണ്ട് ഉര്‍ഫി ജാവേദ്.
 
വീഡിയോയില്‍ ഡോക്ടര്‍ ഫില്ലറുകള്‍ ഡിസോള്‍വ് ചെയ്യാന്‍ ചുണ്ടില്‍ കുത്തിവെക്കുന്നതും കാണാം. പിന്നാലെ ചുണ്ടുകള്‍ നീരുവെച്ച് ചുവക്കുന്നുണ്ട്. കവിളും ചുവക്കുകയും നീരുവച്ചത് പോലെയാവുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.
 
അതേസമയം തന്റെ ചുണ്ടിലേയും മുഖത്തേയും നീര്‍വീക്കം കണ്ടാല്‍ തന്നെ തലവേദനയെടുക്കുെമന്നാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചു കൊണ്ട് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോള്‍ ഡിസോള്‍വ് ചെയ്യുന്നുണ്ടെങ്കിലും താന്‍ ഫില്ലറുകള്‍ക്ക് എതിരല്ലെന്നു കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയില്‍ താന്‍ വീണ്ടും ചെയ്യുമെന്നും ഉര്‍ഫി അറിയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anusree Mammootty: 'നമുക്ക് അങ്ങോട്ട് ഇടിച്ചു കയറി മിണ്ടാൻ പറ്റാത്ത ഒരാളാണ് മമ്മൂക്ക': അനുശ്രീയുടെ വാക്കുകൾ