Webdunia - Bharat's app for daily news and videos

Install App

ഏറെക്കാലത്തിന് ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ചപ്പോൾ എനിക്കും ആ നടനും പ്രായമായെന്നോ മക്കൾ വലുതായെന്നോ തോന്നിയില്ല: ഉർവശി

അഭിറാം മനോഹർ
തിങ്കള്‍, 10 ഫെബ്രുവരി 2025 (18:37 IST)
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നടി ഉര്‍വശി. കരിയറിന്റെ തുടക്കം തമിഴില്‍ ആരംഭിച്ച ഉര്‍വശി കരിയറില്‍ ഉടനീളം തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജഗദീഷ് തുടങ്ങിയവരുടെയെല്ലാം നായികയായിട്ടുണ്ടെങ്കിലും ജയറാം- ഉര്‍വശി കോമ്പിനേഷന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
 
 ഒരുപാട് തവണ ഈ കോമ്പിനേഷനില്‍ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും 2020ല്‍ ആമസോണ്‍ പ്രൈമില്‍ വന്ന പുത്തന്‍ പുതുകാലൈ എന്ന ആന്തോളജിയിലാണ് ഈ കൂട്ടുക്കെട്ട് ഏറെക്കാലത്തിന് ശേഷം ഒന്നിച്ചത്. മധുചന്ദ്രലേഖ പുറത്തിറങ്ങി ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമിന്റെ നായികയായതെങ്കിലും അഭിനയിക്കുമ്പോള്‍ തനിക്കത് അനുഭവപ്പെട്ടില്ലെന്ന് ഉര്‍വശി പറയുന്നു.
 
അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ന്ന ആന്തോളജിയായിരുന്നു പുത്തന്‍ പുതുകാലൈ. കൊവിഡ് ലോക്ഡൗണ്‍ സമയത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച സിനിമയായിരുന്നു അത്. ഇളമൈ ഇതോ ഇതോ എന്ന ഷോര്‍ട്ട് ഫിലിമിലാണ് ജയറാമിനൊപ്പം അഭിനയിച്ചത്. മധ്യചന്ദ്രലേഖ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു വീണ്ടും ജയറാമിന്റെ നായികയായത്. ശരിക്കും പഴയ ത്രില്‍ അനുഭവിക്കാനായി. അന്ന് ഷൂട്ടെല്ലാം കഴിഞ്ഞ് രാത്രിയായപ്പോഴാണ് ഞങ്ങള്‍ നില്‍ക്കുന്നത് 2020ലാണെന്ന തോന്നലുണ്ടായത്.
 
 ഞങ്ങള്‍ക്ക് പ്രായമായെന്നോ മക്കള്‍ വലുതായെന്നോ ഒന്നും അപ്പോള്‍ തോന്നിയില്ല. ചെറുപ്പക്കാലത്ത് എങ്ങനെ ആയിരുന്നോ അതുപോലെയായിരുന്നു ഞങ്ങള്‍ അപ്പോള്‍. കടിഞ്ഞൂല്‍ കല്യാണം, മുഖചിത്രം, മാളൂട്ടി തുടങ്ങിയ എന്റെ ഏറ്റവും മികച്ച ചിത്രങ്ങളെല്ലാം തന്നെ ജയറാമിനൊപ്പമായിരുന്നല്ലോ. ഉര്‍വശി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

ലഹരി ഉപയോഗം തടഞ്ഞു; കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു

മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments