യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കുന്നവര്‍,പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്‍:വി. എ. ശ്രീകുമാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 മാര്‍ച്ച് 2022 (12:49 IST)
എന്തൊക്കെ കാരണങ്ങളും ന്യായീകരണങ്ങളും നിരത്തിയാലും യുദ്ധം മാനവികതയുടെ ശത്രുവാണെന്ന് സംവിധായകന്‍ വി. എ. ശ്രീകുമാര്‍ മേനോന്‍.യുദ്ധം നേരിട്ടു ബാധിച്ചിട്ടില്ലാത്ത, വിലക്കയറ്റം പോലുള്ള പരോക്ഷമായ കെടുതികള്‍ മാത്രമറിഞ്ഞിട്ടുള്ള മലയാളികളെപ്പോലെ ഒരു ജനതയ്ക്ക്. അതുകൊണ്ടാണ് യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കാന്‍ നമുക്കാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
വി എ ശ്രീകുമാറിന്റെ വാക്കുകള്‍
 
യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരിക്കുന്നു.
 
എന്തൊക്കെ കാരണങ്ങളും ന്യായീകരണങ്ങളും നിരത്തിയാലും യുദ്ധം മാനവികതയുടെ ശത്രുവാണ്. യുദ്ധമുണ്ടാക്കുന്ന കെടുതികള്‍ നമുക്ക് സങ്കല്പിക്കാന്‍ പോലും ആവാത്തതാണ്. പ്രത്യേകിച്ച് യുദ്ധം നേരിട്ടു ബാധിച്ചിട്ടില്ലാത്ത, വിലക്കയറ്റം പോലുള്ള പരോക്ഷമായ കെടുതികള്‍ മാത്രമറിഞ്ഞിട്ടുള്ള മലയാളികളെപ്പോലെ ഒരു ജനതയ്ക്ക്. അതുകൊണ്ടാണ് യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കാന്‍ നമുക്കാകുന്നത്. 
 
സ്വന്തം വീടിനു മുന്നിലൂടെ മറ്റൊരു രാജ്യത്തിന്റെ ടാങ്കറും പട്ടാളക്കാരും കടന്നുപോകുന്നതിന്റെ ഭീതിയറിയാത്ത, ഏതു നിമിഷവും ഒരു ബോംബോ മിസൈലോ നമുക്കും നമ്മുടെ കുടുംബത്തിനും മുകളില്‍ വന്നു വീഴാമെന്ന ഭയത്തില്‍ ജീവിക്കേണ്ടിവരുന്ന അവസ്ഥയറിയാത്ത, കണ്മുന്നില്‍ കുടുംബവും കുഞ്ഞുങ്ങളും പൊട്ടിച്ചിതറി കിടക്കുന്നത് കാണേണ്ടിവരുന്ന ഭീകരത അനുഭവിക്കാത്ത, ജനിച്ചു ജീവിച്ചിടത്തു നിന്ന് പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാത്രിക്കു രാത്രി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്‍. 
 
നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് ഇന്ന് കൊല്ലപ്പെട്ടത്. യുക്രൈനില്‍ പഠിക്കാനായി പോയ നവീന്‍ ശേഖരപ്പ എന്ന 21 വയസുകാരന്‍. ഖാര്‍കിവ് നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് റഷ്യന്‍ ഷെല്ലിംഗ് ഉണ്ടാവുന്നത്. 
 
ലോകത്തെവിടെ യുദ്ധം നടന്നാലും മുറിവേല്‍ക്കുന്നത് മാനവികതയ്ക്കാണ്. ആധുനിക മനുഷ്യനെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍ക്കാണ്. 
ആദരാഞ്ജലികള്‍ നവീന്‍ ശേഖരപ്പ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'മഴ വരുന്നേ...മഴ...'; സംസ്ഥാനത്ത് ഇന്ന് രാത്രി മഴ ലഭിച്ചേക്കും

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

അടുത്ത ലേഖനം
Show comments