Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌നിൽ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

യുക്രെയ്‌നിൽ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്രസർക്കാർ
, ബുധന്‍, 2 മാര്‍ച്ച് 2022 (12:28 IST)
യുക്രെയ്‌നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആറ് വിമാനങ്ങൾ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
ആറ് വിമാനങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പോളണ്ടില്‍ നിന്നാണ് ആദ്യവിമാനം തിരിച്ചത്. യുക്രൈനിലെ 1377 ഇന്ത്യന്‍ പൗരന്മാരാണ് ഇതിലുള്ളത് എന്നാണ് ജയശങ്കറിന്റെ ട്വീറ്റ്. അടുത്ത മൂന്ന് ദിവസത്തിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 26 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് വിവരം.
 
യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ സി-17 വിമാനവും അയച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് തുടരും; കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി