Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഴയുടെ ലൈഫ് ടൈം കളക്ഷൻ 4 ദിവസം കൊണ്ട് തകർത്തു, ബോക്സോഫീസിന് തീയിട്ട് വാഴ 2

റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു.

Vaazha 2
ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് വാഴ 2. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട യുവതാരങ്ങള്‍ അരങ്ങേറ്റം കുറിച്ച സിനിമ റിലീസ് ചെയ്ത് 4 ദിവസങ്ങള്‍ക്കകം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയം തീര്‍ത്തിരിക്കുകയാണ് വാഴ 2. 
 
റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ആദ്യ ദിവസം 10.5 കോടി രൂപയാണ് സിനിമ ഇന്ത്യയില്‍ നിന്നും നേടിയത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 29.70 കോടിയും ഓവര്‍സീസില്‍ നിന്നും 33.25 കോടിയുമാണ് സിനിമ നേടിയത്. ഇതോടെ ആഗോള ബോക്‌സോഫീസില്‍ നിന്ന് സിനിമ 62.95 കോടി കളക്റ്റ് ചെയ്തു. ആദ്യ ഭാഗമായ വാഴ 41.75 കോടി രൂപയായിരുന്നു ആകെ കളക്റ്റ് ചെയ്തത്.
 
നവാഗതനായ സവിന്‍ സ ആണ് വാഴ 2 സംവിധാനം ചെയ്തത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സംവിധായകന്‍ വിപിന്‍ ദാസ് ആണ് വാഴയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമുമാണ് വാഴ 2 വിലെ പ്രധാന താരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്തിക സുന്ദറിന്‍റെ മലയാള അരങ്ങേറ്റ ചിത്രം 'ആരംഭ'ത്തിന് പാക്കപ്പ്