Publish Date: Fri, 19 Mar 2021 (18:07 IST)
Updated Date: Fri, 19 Mar 2021 (18:12 IST)
അജിത്തിന്റ വലിമൈ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തെലുങ്ക് നടന്‍ കാര്‍ത്തികേയ അജിത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. 'ആര്‍എക്‌സ് 100', 'ഗ്യാങ്സ്റ്റര്‍' എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്റ കോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സിമ്പിള്‍ ആയിട്ടുള്ള വ്യക്തിയാണ് അജിത്ത്.മാത്രമല്ല, 'വലിമൈ'യില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് അതിശയകരമായ പഠനാനുഭവമാണെന്ന് കാര്‍ത്തികേയ പറഞ്ഞു. സിനിമയെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നടന്‍ നല്‍കി.
ഒരു വിദേശ ഷെഡ്യൂളിലിനായി ടീം കാത്തിരിക്കുകയാണ്.സ്പാനിഷ് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. അവിടെ മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. ഏപ്രിലില്‍ ചിത്രീകരണത്തിനായി അങ്ങോട്ട് പോകും എന്നും കാര്‍ത്തികേയ വ്യക്തമാക്കി.