Publish Date: Fri, 27 Nov 2020 (23:08 IST)
Updated Date: Fri, 27 Nov 2020 (23:11 IST)
അജിത്തിന്റെ 'വലിമൈ' ഒരുങ്ങുകയാണ്. ഇപ്പോഴിതാ നടൻ ബൈക്ക് റൈഡ് നടത്തുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തരംഗമാകുന്നത്. 'വിവേകം', 'മങ്കാത്ത' എന്നീ ചിത്രങ്ങൾക്കുശേഷം വീണ്ടും അജിത് ബൈക്ക് സ്റ്റണ്ട് നടത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് ആരാധകർക്ക്. സംവിധായകൻ എച്ച് വിനോദും ചിത്രം പങ്കു വെച്ചിട്ടുണ്ട്.
ചിത്രത്തിൽ അടിപൊളി ആക്ഷൻ സീക്വൻസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത്ത് എത്തുന്നത്.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്.