Publish Date: Thu, 21 Apr 2022 (17:16 IST)
Updated Date: Thu, 21 Apr 2022 (17:19 IST)
സിജു വില്‍സണ്‍ സിനിമ തിരക്കുകളിലാണ്.നടന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരയന്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മെയ് 20 നാണ് റിലീസ്.
ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസ് നിര്‍മ്മിക്കുന്നു