മതപരമായ നിലപാടുകളിൽ മാറ്റമില്ല,വാരിയംകുന്നനിൽ നിന്നുള്ള പിൻമാറ്റം താത്‌കാലികം മാത്രമെന്ന് റമീസ് മുഹമ്മദ്

Webdunia
ഞായര്‍, 28 ജൂണ്‍ 2020 (12:41 IST)
വാരിയംകുന്നൻ തിരക്കഥയിൽ നിന്നുള്ള പിന്മാറ്റം താത്‌കാലികം മാത്രമാണെന്ന് തിരക്കഥാകൃത്ത് റമീസ് മു‌ഹമ്മദ്.ആഷിഖ് അബുവുമായി യാതൊരുവിധ തർക്കത്തിനുമില്ലെന്നും ഒരു വിഴുപ്പലക്കലിലേക്ക് കൊണ്ടുപോകുവാൻ താത്‌പര്യവുമില്ലെന്നും റമീസ് പറഞ്ഞു.
 
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമായ പഴയ സോഷ്യൽ മീഡിയാ പോസ്റ്റുകളെ പറ്റിയും റമീസ് പ്രതികരിച്ചു. തന്റെ മതപരമായ നിലപാടുകളിൽ യാതൊരുവിധ മാറ്റവുമില്ലെന്നും എന്നാൽ സ്ത്രീവിരുദ്ധമായ പോസ്റ്റ് ഇട്ടത് അപക്വമായിരുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും റമീസ് പറഞ്ഞു. വിമോചനം ഇസ്ലാമിലൂടെ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും പോസ്റ്റുകളിൽ പലതും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയറ്റാണെന്നും റമീസ് പറയുന്നു.ഇസ്ലാം ലിബറേഷന്‍ എന്നീ ആശയങ്ങള്‍  പറയുന്ന സംഘടനകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണോ റമീസിന്റെ നിലപാട് എന്നതിനോട് താൻ ഒരു സംഘടനയുമായി ചേർന്നും പ്രവർത്തിക്കുന്നില്ലെന്നും താന്‍ പറയുന്നത് അടിസ്ഥാനപരമായ ആശയമാണെന്നും റമീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments