Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നു മലയാള സിനിമയ്ക്ക് ഉത്സവകാലം! കാത്തിരുന്ന ചിത്രങ്ങള്‍ എത്തുന്നു, റിലീസ് തീയതി ഉള്‍പ്പെടെയുള്ള ലിസ്റ്റ്

Varshangalkku Shesham' to 'Aavesham': An Exciting Lineup of Malayalam Movies to Look Forward to

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ഏപ്രില്‍ 2024 (15:59 IST)
2024 ന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 'ഭ്രമയുഗം' മുതല്‍ 'ആടുജീവിതം' വരെയുള്ള നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ പിറന്നു.കേരളത്തിന് പുറത്തും മലയാള സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന കാലം. കോടികളുടെ റെക്കോര്‍ഡുകള്‍ ഇനിയും മാറിമറിയും. അതിന് പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിഷുക്കാലത്ത് എത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത വരാനിരിക്കുന്ന വിഷു സിനിമകള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
 
നടികര്‍
 
ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നടികര്‍' ഒരുങ്ങുകയാണ്. ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) സംവിധാനം ചെയ്ത ഈ ചിത്രം, മെയ് 3 ന് സ്‌ക്രീനുകളില്‍ എത്തുമെന്ന് പറയുന്നു.
 
മലയാളി ഫ്രം ഇന്ത്യ
 
'നിവിന്‍ പോളി ഈസ് ബാക്' എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് 'മലയാളി ഫ്രം ഇന്ത്യ' പ്രമോ പുറത്തിറങ്ങിയത്. ഇത് നിവിന്‍ പോളിയുടെ തിരിച്ചുവരവ് തന്നെ ആകുമെന്നാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി പറയുന്നത്. മെയ് 1 ന് ചിത്രം റിലീസ് ചെയ്യും.
 
 ആവേശം
 
2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024 പിടിച്ചെടുക്കാന്‍ ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.പെരുന്നാള്‍- വിഷു റിലീസായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ജയ് ഗണേഷ്
 
ഇനി ഉണ്ണി മുകുന്ദന്റെ കാലം. മാസങ്ങളായി നടന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആദ്യം എത്തുന്നത് ജയ് ഗണേഷ് എന്ന ചിത്രമാണ്. ഏപ്രില്‍ 11നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
വര്‍ഷങ്ങള്‍ക്കുശേഷം
 
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും.മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നിത പിള്ള, കലേഷ് ആനന്ദ്, അര്‍ജുന്‍ ലാല്‍, ദീപക് പറമ്പോള്‍, അശ്വന്ത് ലാല്‍, ഭഗവത് മാനുവല്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഘ്‌നേഷ് ശിവന്റെ 'എല്‍ഐസി' ടീസര്‍ എപ്പോള്‍ ? കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു