വിവാദങ്ങൾക്കൊടുവിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പാർവതിയുടെ ‘വർത്തമാനം’

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഫെബ്രുവരി 2021 (23:58 IST)
പാർവതിയുടെ ‘വർത്തമാനം’ ഒടുവിൽ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 12ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദേശീയ അവാർഡ് ജേതാവ് സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിർമ്മിച്ചിരിക്കുന്നത്. ജെഎൻയുവിലെ ഗവേഷണ വിദ്യാർത്ഥിനി ആയാണ് പാർവതി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാമ്പസിൽ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ട് എന്നാണ് വിവരം. ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ് തിരക്കഥ.
 
റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ൻ ഡേവിസ്, സുധീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 
 
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ചിത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു. സിനിമയിലെ ചില രംഗങ്ങൾ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നത്. ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി പ്രദർശനാനുമതി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments