Webdunia - Bharat's app for daily news and videos

Install App

'ഇരുവരുടെയും സ്വപ്നമാണ് ഈ സിനിമ, പ്രീ ബിസിനസ് ചെയ്യാതെ റിലീസിന് എത്തുന്നത് നിങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്'; നിര്‍മ്മാതാവ് എന്‍.എം ബാദുഷയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
വെള്ളി, 3 ഫെബ്രുവരി 2023 (08:56 IST)
26 വര്‍ഷത്തോളമായി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവമുണ്ട് എന്‍.എം ബാദുഷയ്ക്ക്. അദ്ദേഹം ആദ്യമായി നിര്‍മ്മിക്കുന്ന വെടിക്കെട്ട് ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ബാദുഷ.
 
ബാദുഷയുടെ വാക്കുകളിലേക്ക് 
 
 ഫെബ്രുവരി 3 എന്റെ ജീവിതത്തിലെ ഏറ്റവും പ്രഥാനപ്പെട്ട ദിവസം.മലയാള സിനിമ എനിക്ക് അദ്ഭുതമാണ്. എന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം ഈ സിനിമ രംഗം തന്നെ. 
കഴിഞ്ഞ 26 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പ്രൊഡക്ഷന്‍ മാനേജറായി തുടങ്ങി, എക്‌സിക്യൂട്ടീവായും കണ്‍ട്രോളറായും ഡിസൈനറായും കോ- പ്രൊഡ്യൂസറായും ലൈന്‍ പ്രൊഡ്യൂസറായുമൊക്കെ തുടര്‍ന്നു.
ഇപ്പോള്‍ നിങ്ങളുടെ മുമ്പിലേക്ക് ആദ്യമായി ഒരു നിര്‍മാതാവായി എത്തുകയാണ് . എന്റെ സ്വന്തം ബാനറായ ബാദുഷ സിനിമാസും പെന്‍ ആന്‍ഡ് പെപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ നാളെ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ എത്തുകയാണ്. ഏവരുടെയും അനുഗ്രഹവും ഈ സിനിമയ്ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 
മുന്‍നിര താരങ്ങളെ വച്ചുള്ള സിനിമ ചെയ്യാമായിരുന്നെങ്കിലും സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവര്‍ക്ക് അവസരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 
സിനിമയില്‍ എന്നും വലിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്നവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബി ബിന്‍ ജോര്‍ജും . അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ മൂന്നു സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും ചേര്‍ന്ന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് വെടിക്കെട്ട്. 
ഇരുവരും മുഖ്യ കഥാപാത്രങ്ങളായും ചിത്രത്തിലുണ്ട്.
ഇരുവരുടെയും സ്വപ്നമാണ് ഈ സിനിമ.
ഇരുവരുടെയും ആഗ്രഹമായിരുന്നു ഈ സിനിമയില്‍ ഏവരും പുതുമുഖങ്ങളാവണമെന്ന്.
ആ ആഗ്രഹത്തിന്റെയും ചിന്തയുടെയും ഒപ്പം ചേര്‍ന്നു നിന്നു കൊണ്ടാണ് ഞങ്ങള്‍ ഈ സിനിമ ചെയ്തിരിക്കുന്നത്. 
 
എന്നാല്‍, പുതിയ ആള്‍ക്കാരല്ലേ എന്നോര്‍ത്ത് സാങ്കേതികമായി ഒരു കുറവും വരുത്താതെ വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 
ഇരുവരിലുമുള്ള വിശ്വാസമാണ് ഈ സിനിമയിലേക്ക് നമ്മെ എത്തിച്ചത്. എനിക്ക് കൂട്ടായി സുഹൃത്ത് ഷിനോയ് മാത്യുവും
 
ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാം. കുടുംബങ്ങള്‍ അടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും വെടിക്കെട്ട്.
യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമാകും ഈ ചിത്രം. 
 
വെടിക്കെട്ട് അനുഭവം ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പോയി ഈ ചിത്രം ആസ്വദിക്കൂ...
വേഗം ചാനലില്‍ വരും ഒ ടി ടി യില്‍ വരും എന്നോര്‍ത്ത് ആരും തിയേറ്ററില്‍ നിന്ന് കാണാതെ പോകരുത്. നിങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്
യാതൊരു വിധ പ്രീ ബിസിനസും ചെയ്യാതെയാണ് ചിത്രം നിങ്ങളുടെ മുന്നിലെത്തുന്നത്.
 
പ്രിയ പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്താണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന ഉറപ്പോടെ നിങ്ങളിലുള്ള പൂര്‍ണ വിശ്വാസത്തോടെ വെടിക്കെട്ട് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
 
പ്രാര്‍ഥനകളോടെ
നിങ്ങളുടെ പ്രിയപ്പെട്ട ബാദുഷ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments