Webdunia - Bharat's app for daily news and videos

Install App

ഷാറൂഖിനും കിട്ടി ഒരു റീ- റിലീസ് ഹിറ്റ്, 20 വർഷങ്ങൾക്ക് ശേഷം 100 കോടി ക്ലബിലെത്തി വീർ സാറ

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (10:24 IST)
Veerzaara
പഴയകാല സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീ- റിലീസ് ചെയ്യുകയും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയും ചെയ്യുന്നത് തെന്നിന്ത്യയില്‍ ഇപ്പോള്‍ ഒരു സ്ഥിരം സംഭവമായിരിക്കുകയാണ്. തമിഴില്‍ ഗില്ലിയും മലയാളത്തില്‍ ദേവദൂതനും സ്ഫടികവുമെല്ലാം റീ- റിലീസില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ സിനിമകളാണ്. ഇപ്പോഴിതാ ബോളിവുഡിലും ഈ ട്രെന്‍ഡിന് തുടക്കമായിരിക്കുകയാണ്.
 
 ഷാറൂഖ് ഖാന്റെ റൊമാന്റിക് ക്ലാസിക് സിനിമയായ വീര്‍ സാറയാണ് ഇപ്പോള്‍ റീ- റിലീസില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഈ മാസം പതിമൂന്നാം തീയ്യതിയാണ് സിനിമ റീ റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയില്‍ നിന്നും 67 കോടിയും വിദേശത്ത് നിന്ന് 37 കോടിയുമാണ് സിനിമ നേടിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ചെയ്തപ്പോള്‍ 2.5 കോടി രൂപയാണ് സിനിമ നേടിയത്. ഇതോടെയാണ് സിനിമ 100 കോടി ക്ലബില്‍ കയറിയത്. ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
 
 യാഷ് രാജ് ഫിലിംസ് നിര്‍മിച്ച സിനിമ യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. ഡര്‍, ദില്‍ തോ പാഗല്‍ ഹേ, എന്നീ സിനിമകള്‍ക്ക് ശേഷം യഷ് ചോപ്രയും ഷാറൂഖ് ഖാനും ഒന്നിച്ച സിനിമയായിരുന്നു വീര്‍ സാറ.പാകിസ്ഥാന്‍ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യന്‍ സൈനികന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments