Webdunia - Bharat's app for daily news and videos

Install App

ഞായറാഴ്ച കളക്ഷനിൽ നേട്ടമുണ്ടാക്കി വീര ധീര സൂരൻ, കണക്കുകൾ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 31 മാര്‍ച്ച് 2025 (14:55 IST)
ചിയാന്‍ വിക്രം നായകനായി എത്തിയ വീര ധൂര സൂരന് മികച്ച പ്രതികരണം. എമ്പുരാന്റെ ഒപ്പം റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിനങ്ങളില്‍ ബോക്‌സോഫീസില്‍ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ആദ്യദിനത്തില്‍ റിലീസ് വൈകിയതും സിനിമയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
 
 ആദ്യദിനത്തില്‍ 3.2 കോടി മാത്രം ഇന്ത്യയില്‍ നിന്ന് നേടിയ സിനിമ ഞായറാഴ്ച മാത്രം 7.27 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ഇതോടെ സിനിമയുടെ ആകെ കളക്ഷന്‍ 20 കോടി പിന്നിട്ടു.  കഥാപശ്ചാത്തലം കൊണ്ടും അവതരണം കൊണ്ടും സിനിമ പ്രേക്ഷകരെ ആകര്‍ഷിച്ചതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ നേട്ടമുണ്ടാക്കിയത്. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments