Select Your Language

Notifications

webdunia
webdunia
webdunia
webdunia

Champions Trophy Final 2025: ന്യൂസിലന്‍ഡിനു മുന്നില്‍ ഇന്ത്യ വീഴുമോ? ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ച

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലില്‍ ഇറങ്ങുക

India vs Bangladesh

രേണുക വേണു

, വ്യാഴം, 6 മാര്‍ച്ച് 2025 (09:26 IST)
Champions Trophy Final 2025: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ ഞായറാഴ്ച. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനു ടോസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട് 18, ജിയോ ഹോട്ട്സ്റ്റാര്‍ എന്നിവയില്‍ മത്സരം തത്സമയം കാണാം. 
 
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലില്‍ ഇറങ്ങുക. പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകില്ല. ദക്ഷിണാഫ്രിക്കയെ സെമിയില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമാണ് ന്യൂസിലന്‍ഡിന്റെ കൈമുതല്‍. 
 
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand Final in Champions Trophy: മില്ലറിന്റെ സെഞ്ചുറി പാഴായി; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ഫൈനലില്‍