ജോസഫിൻറെ തമിഴ് റീമേക്ക് 'വിചിത്തിരൻ', നായകന്‍ ആരെന്നറിയേണ്ടേ ?

കെ ആര്‍ അനൂപ്
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:12 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിന് 'വിചിത്തിരൻ' എന്ന് പേരു നൽകി. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ ശിവകാർത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. എം പദ്മകുമാർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് 'വിചിത്തിരൻ' നിർമ്മിക്കുന്നത്. 
 
ചലച്ചിത്ര നിർമ്മാതാവും നടനുമായ ആർ‌കെ സുരേഷാണ് മലയാളത്തിൽ ജോജു ജോർജ്ജ് അവതരിപ്പിച്ച ജോസഫായി എത്തുന്നത്. സിനിമയ്ക്കായി കഠിന പരിശ്രമത്തിലാണ് സുരേഷ്. ചിത്രത്തിനായി 22 കിലോയോളം ഭാരം വർദ്ധിപ്പിച്ചു. ഷംന കാസിമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി വി പ്രകാശാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.
 
2018ൽ പുറത്തിറങ്ങിയ 'ജോസഫ്' ആ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments