Webdunia - Bharat's app for daily news and videos

Install App

നായികയെക്കാള്‍ ഒമ്പത് മടങ്ങ് പ്രതിഫലം വിക്കി കൗശലിന്,സാം ബഹദുറില്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങിയത് കോടികള്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഡിസം‌ബര്‍ 2023 (09:13 IST)
വിക്കി കൗശല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സാം ബഹദുര്‍. സിനിമയ്ക്കായി വന്‍ മേയ്‌ക്കോവറിലാണ് നടന്‍ നടത്തിയത്. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിനായി വിക്കി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
10 കോടിയോളം രൂപയാണ് സാം ബഹദുറില്‍ അഭിനയിക്കാനായി വിക്കി വാങ്ങിയത്. നായികയായി അഭിനയിച്ച സാന്യ മല്‍ഹോത്രയ്ക്ക് ലഭിച്ചത് ഒരു കോടി രൂപയും ആണെന്നാണ് വിവരം.സാം മനേക്ഷാ എന്ന കഥാപാത്രമായാണ് വിക്കി കൗശല്‍ അഭിനയിച്ചത്.ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യ ആളാണ് സാം മനേക്ഷാ.
1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്തില്‍ പ്രധാനിയാണ് മനേക് ഷാ.1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം.
 
സാന്യ മല്‍ഹോത്ര ആണ് നായിക.ഫാത്തിമ സന ഷെയ്ഖ് ഇന്ദിരാഗാന്ധിയായി വേഷമിടും.
 
ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments