Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിൻസെന്റ്

ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിൻസെന്റ്
തിരുവനന്തപുരം , ശനി, 4 ജൂലൈ 2020 (09:47 IST)
തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടയ്‌മയായ വുമൺ കളക്‌ടീവ് ഇൻ സിനിമയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു‌ വിൻസെന്റ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായിക വനിതാ കൂട്ടായ്‌മയുമായുള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
 
വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളാല്‍ ആണ് ഡബ്യൂസിസി ബന്ധം അവസാനിപ്പിക്കുന്നുവെന്നാണ് സംവിധായികയുടെ വിശദീകരണം. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാൻ ഡബ്ല്യുസിസി തുടർന്ന് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും ആശംസകളും നേർന്നാണ് വിധു വിൻസെന്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 
 
വിധു വിൻസെന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷനും ശ്രീനാഥ് ഭാസിയും ശരിക്കും തല്ലുകൂടി; അന്ന ബെന്‍ തുറന്നുപറയുന്നു!