Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ കാത്തിരിന്ന ആ വിവാഹ ഫോട്ടോ എത്തി; നയന്‍സിന് മുത്തം കൊടുത്ത് വിക്കി !

Vignesh Shivan Nayanthara Marriage Photo
, വ്യാഴം, 9 ജൂണ്‍ 2022 (15:04 IST)
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഗ്നേഷ് ശിവനും വിവാഹിതരായി. ഇന്ന് മഹാബലിപുരത്ത് വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹചിത്രം വിഗ്നേഷ് ശിവന്‍ പങ്കുവച്ചു. താലി ചാര്‍ത്ത് ചടങ്ങിനു ശേഷം നയന്‍സിനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന വിക്കിയെ ഫോട്ടോയില്‍ കാണാം. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

' ഈശ്വരാനുഗ്രഹത്താന്‍, പ്രപഞ്ചത്തിന്റെയും മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെ നയന്‍താരയെ വിവാഹം കഴിച്ചിരിക്കുന്നു' വിഗ്നേഷ് ശിവന്‍ വിവാഹ ചിത്രത്തിനൊപ്പം കുറിച്ചു.
 
ഷാരൂഖ് ഖാന്‍, രജനികാന്ത്, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, ആര്യ, ദിലീപ് തുടങ്ങി വന്‍ താരനിരയാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയത്. 
 
വ്യാഴാഴ്ച രാത്രിയായിരുന്നു നയന്‍താരയുടെ മെഹന്ദി ആഘോഷം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍സും വിക്കിയും വിവാഹിതരായിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ കല്യാണത്തിന് ദിലീപ് എത്തി, വീഡിയോ