നയൻതാരയും വിജയ് സേതുപതിയും, സമാന്തയും, ത്രികോണ പ്രണയകഥയുമായി വിഘ്‌നേഷ് ശിവൻ വരുന്നു !

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (19:17 IST)
നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായി മാറിയ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ച സിനിമ മികച്ച വിജയമായി മാറി. വിഘ്‌നേഷ് ശിവന്റെ കരിയറിലെ വഴിത്തിരിവും ആ സിനിമയായിരുന്നു എന്ന് പറയാം. നനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷമാണ് നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിൽ പ്രണയത്തിലായത്. പിന്നീട് സിനിമകളെകാളേറെ ഇരുവരും തമ്മിലുള്ള പ്രണയമാണ് കൂടുതൽ ചർച്ചചെയ്യപ്പെട്ടത് 
 
എന്നാൽ ഇനി അങ്ങനെയായിരിയ്ക്കില്ല. നാനും റൗഡിതാനിലെ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ്. കൂട്ടത്തിലേക്ക് മറ്റൊരു സൂപ്പർ നായിക കൂടി എത്തുന്നു. നയന്താരയെയും വിജയ് സേതുപതിയെയും സമാന്ത അക്കിനേനിയെയും പ്രധാന കഥാപാത്രങ്ങളാക്കി ത്രികോണ പ്രണയകഥയുമായി പ്രേക്ഷകരിലേയ്ക്ക് എത്താൻ തയ്യാറെടുക്കുകയാണ് വിഘ്നേഷ് ശിവൻ.
 
'കാത്തുവാക്കുലെ രണ്ട് കാതൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്. സിനിമയുടെ പേര് വ്യക്തമാക്കുന്ന ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആൻ എപിക് ക്രാഷ് എന്നാണ് നയൻതാരയും സമാന്തയും ഒന്നിയ്ക്കുന്നതിനെ കുറിച്ച് ടൈറ്റിൽ ടീസറിൽ പറയുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. വിഘ്‌നേഷ് ശിവന്റെ കരിയറിലെ നാലാമത്തെ സിനിമയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments