ടൊയോട്ട വെൽഫെയർ ഈ മാസം വിപണിയിലേയ്ക്ക് !

വെള്ളി, 14 ഫെബ്രുവരി 2020 (17:31 IST)
ടൊയോട്ടയുടെ ആഡംബാര എംപിവി വെല്‍ഫയര്‍ ഈ മാസം വിപണിയിലെത്തും എന്ന് റിപ്പോർട്ടുകൾ. ഈ മാസം 26 ന് വെല്‍ഫയറിന്റെ വില പ്രഖ്യാപിക്കും എന്നാണ് സൂചന 85 ലക്ഷം മുതല്‍ 90 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില പ്രതീക്ഷിയ്ക്കുന്നത്. രാജ്യാന്തര വിപണിയിലുള്ള ടൊയോട്ടയുടെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് വെൽഫെയർ. 
 
കാഴ്ചയിൽ ഒരു വാൻ പോലെയാണ് വെൽഫെയറിന്റെ ഡിസൈൻ. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് വെല്‍ഫയര്‍ ഒരുക്കിയിരിയ്ക്കുന്നത്. വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാണ്. ഇലക്‌ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ത്രി സോണ്‍ ക്ലൈമാറ്റിക് കൺട്രോൾ, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ അധ്യാധുനില സൗകര്യങ്ങളാണ് വാഹനത്തെ പ്രീമിയമാക്കി മാറ്റുന്നത്.  
 
2.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി ഐ എന്‍ജിനാണ് രാജ്യാന്തര വിപണിയിലുള്ള വെല്‍ഫയറില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനം ഇന്ത്യയിലെത്തുമ്പോള്‍ ഏതു എന്‍ജിനായിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ല. വില അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഈ സെഗ്‌മെന്റിൽ വെൽഫെയറിനൊപ്പം നിൽക്കന്ന് മറ്റു വാഹനങ്ങൾ ഉണ്ടാകില്ല. എന്നാൽ താരതമ്യേന കുറഞ്ഞ വിലയിൽ വിപണിയിൽ എത്താൻ ഒരുങ്ങുന്ന കിയയുടെ പ്രീമിയം എംപിവി കാർണിവെൽ വെൽഫെയറിന് മത്സരം സൃഷ്ടിച്ചേയ്ക്കും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു, ഏറ്റവും ഭീകരമായ അവസ്ഥ’- വൈറൽ കുറിപ്പ്