Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനും അവളോടൊപ്പം മരിച്ചു,ഇനി ചെയ്യുന്ന ഓരോ നല്ല പ്രവര്‍ത്തിയും മകളുടെ പേരില്‍ ആയിരിക്കും'; വിജയ് ആന്റണിയുടെ കുറിപ്പ്

Vijay Anthony daughter Meera demise Vijay Anthony വിജയ് ആന്റണി

കെ ആര്‍ അനൂപ്

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (12:02 IST)
മകളുടെ ഓര്‍മ്മകളിലാണ് വിജയ് ആന്റണി. അപ്രതീക്ഷിത വിയോഗം നടനെയും കുടുംബത്തെയും തളര്‍ത്തി. മക്കള്‍ക്കൊപ്പം താനും മരിച്ചുവെന്നും അവള്‍ തന്നെ വിട്ടു പോയെങ്കിലും എന്നും കൂടെയുണ്ടാകുമെന്നും ഇനി താന്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മക്കള്‍ക്കു വേണ്ടിയാണെന്നും വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
'പ്രിയപ്പെട്ടവരേ, എന്റെ മകള്‍ മീര വളരെ സ്‌നേഹവതിയും ധൈര്യശാലിയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും പ്രതികാരവും ഇല്ലാത്ത മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു സ്ഥലത്തേക്കാണ് അവള്‍ ഇപ്പോള്‍ പോയിരിക്കുന്നത്. അവള്‍ ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു.ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോള്‍ അവളോടൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും.എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു',-വിജയ് ആന്റണി എഴുതി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു വിജയ് ആന്റണിയുടെ മകള്‍ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു നടന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോയ്‌സിനൊപ്പം ജീവിച്ചത് 11 വര്‍ഷം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം; നടി റിമി ടോമിയുടെ ജീവിതം