Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്‌നേഹവും ആശംസകളും'; വിജയന് പിറന്നാള്‍ ആശംസകളുമായി മീന

'സ്‌നേഹവും ആശംസകളും'; വിജയന് പിറന്നാള്‍ ആശംസകളുമായി മീന

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ജൂണ്‍ 2021 (08:56 IST)
ഇളയദളപതി വിജയുടെ ആരാധകര്‍ക്ക് ഇന്ന് ആഘോഷത്തിന്റെ നാളാണ്.1974 ജൂണ്‍ 22 നാണ് വിജയിയുടെ ജനനം. ഇന്ന് 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് എങ്ങുനിന്നും ആശംസാപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെയും മകള്‍ ബേബി നൈനികയുടെയും വിഷസ് ആദ്യം തന്നെ അറിയിച്ചിരിക്കുകയാണ് നടി മീന.
 
'ജന്മദിനാശംസകള്‍ വിജയ്. നിങ്ങള്‍ക്ക് മികച്ചത് മാത്രം ആശംസിക്കുന്നു. നൈനികയില്‍ നിന്നും ധാരാളം സ്‌നേഹവും ആശംസകളും'- മീന കുറിച്ചു.
 
ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് നടന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകങ്ങളായി അദ്ദേഹം 64 സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ ദിവസമാണ് 65-ാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആരാധകരുള്ള ഒരു നടന്‍ വേറെ ഉണ്ടോ എന്ന് സംശയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

47 ന്റെ നിറവില്‍ ഇളയ ദളപതി വിജയ്; ഇന്ന് ജന്മദിനം