Vijay Political Entry: ചെയ്തു കൊണ്ടിരിക്കുന്ന സിനിമകള്‍ കഴിഞ്ഞാല്‍ അഭിനയം ഉപേക്ഷിക്കും, വിജയിന്റെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത

അഭിറാം മനോഹർ
വെള്ളി, 2 ഫെബ്രുവരി 2024 (17:26 IST)
രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. താരത്തിന്റെ രാഷ്ട്രീയപ്രവേശനം ആരാധകര്‍ എല്ലാം തന്നെ പ്രതീക്ഷിച്ചതാണെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമാമേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന സൂചനയാണ് താരം തന്നിരിക്കുന്നത്. ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കുന്നത്.
 
നിലവില്‍ വെങ്കട് പ്രഭുവിനൊപ്പം ചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന വിജയ് ചിത്രമാകും താരത്തിന്റെ അവസാന സിനിമ. എന്നാല്‍ ഈ സിനിമ ആര് ചെയ്യുമെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വിജയുടെ കരിയറിലെ അറുപത്തിയൊന്‍പതാമത് സിനിമയാകും ഇത്. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത് തമിഴ് സിനിമാ മേഖലയെ ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ സന്തുഷ്ടരാണെങ്കിലും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിരാശരാണ് ആരാധകര്‍. 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പിലാകും താരത്തിന്റെ രാഷ്ട്രീയപാര്‍ട്ടി മത്സരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments