Kingdom Vijay Devarakonda: അവസാന നാല് സിനിമയും ഫ്ലോപ്പ്, എന്നിട്ടും ഇതെന്തൊരു ബുക്കിംഗ് ആണ്! വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം എത്ര നേടും?
നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നുണാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യയില്‍ യുവനിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. നടന്റേതായി ഇറങ്ങിയ അവസാന നാല് സിനിമകളും വൻ പരാജയമായിരുന്നു. അതിനാല്‍ ഇന്ന് റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നുണാണ് റിപ്പോര്‍ട്ട്.
അടുത്തിടെയായി ഇറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നുവെങ്കിലും കിങ്‌ഡത്തിന് ആദ്യദിനം വൻ ബുക്കിംഗ് ആണുള്ളത്. വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ പ്രീ റിലീസ് ബിസിനിസും മോശമല്ലാത്തതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 18-20 കോടി ചിത്രം അഡ്വാൻസ് കളക്ഷൻസായി നേടിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്കുകള്‍.
ആഗോളതലത്തില്‍ 30 കോടി കളക്ഷൻ ഓപ്പണിംഗില്‍ കിങ്ഡം നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെയെങ്കില്‍ ഒരു വിജയ് ദേവെരകൊണ്ട ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാകും ഇത്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്.