തമിഴ്നാട്ട് പുതുക്കോട്ടയില്‍ വിജയ് സിനിമയായ ലിയോയുടെ റിലീസ് ദിനത്തില്‍ തിയേറ്ററില്‍ വെച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായ വെങ്കിടേഷും മഞ്ജുളയുമാണ് തിയേറ്ററില്‍ വെച്ച് വിവാഹിതരായത്. കടുത്ത വിജയ് ആരാധകരായ ഇരുവരും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിജയുടെ സാന്നിധ്യത്തില്‍ വെച്ച് വിവാഹിതയാകുന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. ഇത് സാധിച്ചില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മഞ്ജുള പറഞ്ഞു.
വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമാ റിലീസിന് തൊട്ടുമുന്‍പ് നടന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. വിജയ് ഫാന്‍സ് അസോസിയേഷന് ദമ്പതികള്‍ക്ക് പാരിതോഷികവും നല്കി. ഇതാദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിവസം തിയേറ്ററില്‍ വെച്ച് വിവാഹം നടക്കുന്നത്.വിവാഹിതരായത്. കടുത്ത വിജയ് ആരാധകരായ ഇരുവരും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിജയുടെ സാന്നിധ്യത്തില്‍ വെച്ച് വിവാഹിതയാകുന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. ഇത് സാധിച്ചില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മഞ്ജുള പറഞ്ഞു.
വിജയ് ആരാധക കൂട്ടായ്മയുറ്റെ ജില്ലാ പ്രസിഡന്റാണ് സിനിമാ റിലീസിന് തൊട്ടുമുന്‍പ് നടന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. വിജയ് ഫാന്‍സ് അസോസിയേഷന് ദമ്പതികള്‍ക്ക് പാരിതോഷികവും നല്കി. ഇതാദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിവസം തിയേറ്ററില്‍ വെച്ച് വിവാഹം നടക്കുന്നത്.