കോവിഡിനെതിരെ പോരാടുകയാണ് രാജ്യം. കേരളവും തമിഴ്‌നാടും ലോക്ക് ഡൗണിലുമാണ്. മുന്നില്‍നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നന്ദി പ്രകടിപ്പിക്കുവാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.
പുതുക്കോട്ടയിലുള്ള വിജയ് ആരാധകര്‍ സ്വര്‍ണനാണയങ്ങളാണ് സമ്മാനിച്ചാണ് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാനിറ്ററി ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സിടി സ്‌കാന്‍ ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്കാണ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചത്. കോവിഡ് കാലത്ത് നേരത്തെയും വിജയ് ആരാധകര്‍ മാതൃകയായിരുന്നു .
കോയമ്പത്തൂരില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചും മാസ്‌കുകളും ഓക്‌സിജന്‍ സിലിണ്ടറുകളും എത്തിച്ച് നല്കിയും വിജയ് ആരാധകര്‍ മാതൃകയായിരുന്നു.