Leo: ലിയോയ്ക്ക് 600 കിട്ടിയെന്ന് വാദം, 400 കോടിയെന്ന് രേഖ; ബാക്കി 200 എവിടെ?

എൽസിയുവിൽ ലിയോയുടെ തുടർന്നുള്ള യാത്ര കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

നിഹാരിക കെ.എസ്
വ്യാഴം, 21 ഓഗസ്റ്റ് 2025 (16:37 IST)
വിജയ് നായകനായ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴിൽ വമ്പൻ വിജയമായിരുന്നു. വിജയ് രണ്ട് ഗെറ്റപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയും ഇൻഡസ്ട്രി ഹിറ്റാവുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു ലിയോ. എൽസിയുവിൽ ലിയോയുടെ തുടർന്നുള്ള യാത്ര കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
 
എന്നാൽ ലിയോ ആരാധകർക്ക് അത്ര സുഖകരമല്ലാത്ത ചില വാർത്തകളാണ് ഇപ്പോൾ തമിഴകത്തു നിന്നും വരുന്നത്. ഇൻഡസ്ട്രി ഹിറ്റായ ലിയോയുടെ കളക്ഷനുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിലേക്ക് സംശയത്തിന്റെ വിരൽ ചൂണ്ടുന്നതാണ്.
 
വൻ വിജയമാണ് ലിയോ ബോക്‌സ് ഓഫീസിൽ നേടിയിരുന്നത്. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. 12 ദിവസത്തിൽ ചിത്രം 540 കോടി നേടിയെന്നായിരുന്നു അണിയറ പ്രവർത്തകർ അന്ന് പുറത്തു വിട്ട കണക്ക്. എന്നാൽ അഞ്ഞൂറും അറുനൂറും കോടികളെന്നത് വ്യാജകണക്കാണെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
 
സിനിമയുടെ അണിയറ പ്രവർത്തകർ ഇൻകംടാക്‌സിന് നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയയുടെ ആരോപണം. സിനിമയുട മൊത്തം റവന്യുവായി നിർമാതാക്കൾ സർമപ്പിച്ച രേഖയിൽ പറയുന്നത് 404 കോടിയാണ്. തിയേറ്ററിൽ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകൾ പറയുന്നത്. ഇതാണ് യഥാർത്ഥ കണക്ക് എങ്കിൽ ലിയോയുടെ അണിയറ പ്രവർത്തകർ ആരാധകരോട് പറഞ്ഞത് കള്ളക്കണക്കാണെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
 
ലിയോയുടെ കളക്ഷനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും വിജയ്ക്ക് ക്ഷീണമുണ്ടാക്കുന്നതാണ്. ജനനായകനോടെ സിനിമ വിട്ട് പൂർണമായും രാഷ്ട്രീയ പ്രവർത്തകനായി മാറാനുള്ള ഒരുക്കത്തിലാണ് വിജയ് ഇപ്പോൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments