Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡിയര്‍ ലാലേട്ടാ...'; മോഹൻലാലിന് മെസിയുടെ വക സമ്മാനം, ഹൃദയം നിലച്ചുപോയെന്ന് മോഹന്‍ലാല്‍ (വീഡിയോ)

മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Mohanlal

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (09:14 IST)
മോഹന്‍ലാലിന് സമ്മാനവുമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ ഓട്ടോഗ്രാഫ് പതിച്ച ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ജേഴ്‌സിയില്‍ കയ്യൊപ്പ് വച്ചത്.
 
ഇതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ജേഴ്സിയുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം. ഡോക്ടര്‍ രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഈ ഒരപൂര്‍വമായ സമ്മാനം മോഹന്‍ലാലിന് നൽകിയത്. 
 
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അവ എന്നെന്നേക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇന്ന് ഞാന്‍ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസ താരം ലയണല്‍ മെസി ഒപ്പുവച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.
 
മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു', എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. 
 
അതേസമയം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ സിനിമയുടെ സെറ്റിലെത്തിയാണ് ജേഴ്‌സി ഇവര്‍ മോഹന്‍ലാലിന് കൈമാറിയത്. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വം. മാളവിക മോഹനൻ ആണ് നായിക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സിനിമ ഓടുമോ എന്ന സംശയം എനിക്കില്ല, ഇത് ഓടും: തഗ് ലൈഫിനെ പറ്റി കമൽഹാസൻ