Webdunia - Bharat's app for daily news and videos

Install App

ലിയോ തരംഗത്തിലും വഴി മാറാതെ ബാലയ്യ, ഭഗവന്ത് കേസരിയും ഒക്ടോബർ 19ന്

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (14:24 IST)
രാജ്യമെങ്ങും വിജയ് ചിത്രമായ ലിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ലഭിച്ചിരിക്കുന്നത്. ബുക്കിങ്ങ് ആരംഭിച്ച് 2 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാടിന് പുറത്തും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം 600+ സ്‌ക്രീനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാടിന് പുറത്ത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വിജയ്ക്ക് മറ്റൊരു വെല്ലുവിളി കൂടിയുണ്ട്.
 
വിജയ് ചിത്രത്തിനൊപ്പം തെലുങ്ക് സൂപ്പര്‍ താരമായ ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയും ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും വലിയ ആരാധക സ്വാധീനമാണ് ബാലയ്യയ്ക്കുള്ളത്. ഇത് ചിലപ്പോള്‍ ലിയോയുടെ തെലുങ്ക് കളക്ഷനെ ബാധിച്ചേക്കുമെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമന്റെ പശ്ചാത്തലത്തില്‍ ബാലയ്യ എത്തുമ്പോള്‍ തെലുങ്കില്‍ വിജയ് ചിത്രത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഭഗവന്ത് കേസരിക്കാകും. കര്‍ണാടകയില്‍ ഒക്ടോബര്‍ 19ന് ശിവാണ്ണ ചിത്രമായ ഗോസ്റ്റും റിലീസ് ചെയ്യുന്നുണ്ട്. ഇത് കര്‍ണാടകയിലെ ലിയോ കളക്ഷനെ ബാധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ട കാഴ്ചയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments