Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയോയിലെ വിജയുടെ പ്രകടനം എങ്ങനെയുണ്ട് ? ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മനോജ് പരമഹംസയ്ക്ക് പറയാനുള്ളത് ഇതാണ്!

Manoj paramhansa Vijay Leo Lokesh kanakaraj Tamil movie Leo movie release Leo movie review Leo movie Vijay performance Leo movie collection Leo movie ticket new movie Leo movie pre-booking Leo movie online ticket

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (10:18 IST)
ഇത്രയ്ക്ക് വലിയ ഹൈപ്പോടെ എത്തിയ വിജയ് ചിത്രം അടുത്തകാലത്തൊന്നും വന്നിട്ടില്ലെന്ന് പറയാം. നേരത്തെ ഉണ്ടായിരുന്ന പ്രീ ബുക്കിംഗ് റെക്കോര്‍ഡുകള്‍ എല്ലാം സ്വന്തം പേരില്‍ ആക്കിയാണ് ലിയോ മുന്നേറുന്നത്.
 
വിജയിനൊപ്പം തൊടുന്നതെല്ലാം ഹിറ്റാക്കി മാറ്റാന്‍ കഴിവുള്ള സംവിധായകന്‍ ലോകേഷ് കനകരാജും സംഗീതസംവിധായകന്‍ അനിരുദ്ധും ചേരുമ്പോള്‍ സിനിമ പ്രേമികളുടെ ആകാംക്ഷ വര്‍ധിക്കുകയാണ്. കേരളത്തിലെ പ്രീ സെയില്‍സ് മാത്രം 9 കോടി രൂപയിലേക്ക് അടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റുകളിലും ലിയോ അഡ്വാന്‍സ് ബുക്കിംഗില്‍ കുതിപ്പ് രേഖപ്പെടുത്തി.
 
'നടന്‍ വിജയ് സാര്‍ ഒരിക്കല്‍ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി. സാര്‍, ലിയോയില്‍ താങ്കള്‍ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്',-എന്നാണ് ലിയോ ക്യാമറമാന്‍ മനോജ് പരമഹംസ പറഞ്ഞത്. ഒപ്പം തന്നെ സംവിധായകന്‍ ലോകേഷിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.ലോകേഷ് നിങ്ങള്‍ ഒരു പ്രതിഭയും രത്‌നവുമാണ്, ഏതൊരു ഡിഒപിയും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് മനോജ് എഴുതിയത്. തന്റെ കരിയറിലെ നാഴികക്കല്ലായി ലിയോ മാറും എന്ന പ്രതീക്ഷയിലാണ് ഛായാഗ്രാഹകന്‍.
 
ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ ലിയോയുടെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
 
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗീത ഗോവിന്ദം' ടീം വീണ്ടും ഒന്നിക്കുന്നു, വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഒക്ടോബര്‍ 18ന്