Select Your Language

Notifications

webdunia
webdunia
webdunia
webdunia

37 കോടിയ്ക്ക് 'വിക്രം' ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയി, പുതിയ വിവരങ്ങള്‍ ഇതാ

37 കോടിയ്ക്ക് 'വിക്രം' ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയി, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (09:17 IST)
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി ഡബ്ബിംഗ് അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഡ്മിന്‍സ് ടെലിഫിലിംസ് ഹിന്ദി ഡബ്ബിംഗ് അവകാശം 37 കോടി രൂപയ്ക്ക് സ്വന്തമാക്കി എന്നാണ് വിവരം.
 
ഹിന്ദി അവകാശങ്ങള്‍ക്കു പുറമേ, ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്കും വന്‍ ഓഫറുകള്‍ വരുന്നുണ്ട്. ഫഹദ് ഫാസിലിന്റെ സാന്നിധ്യം സിനിമയ്ക്ക് കേരളത്തില്‍ ഒരു സ്‌പെഷ്യല്‍ ബിസിനസ്സ് തന്നെ ഉണ്ടാക്കും. കമല്‍ഹാസന്റെ കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്‌ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
കമല്‍ ഹാസന്റെ പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.
ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ട്രീറ്റ് തന്നെയായിരിക്കും വിക്രം.ഫൈറ്റ് സീനുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഏകദേശം 70 ദിവസത്തെ ഷെഡ്യൂള്‍ ടീം പ്ലാന്‍ ചെയ്തിട്ടുണ്ട്. 
 
കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ട് ചുരുങ്ങിയ ആളുകളെ വെച്ചുകൊണ്ട് 'വിക്രം' ഷൂട്ട് പുരോഗമിക്കുകയാണ്.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്: നാദിര്‍ഷ