ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശം തെറ്റായിപ്പോയെന്ന് നടന്‍ വിനായകന്‍. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ ഭാഷാപ്രയോഗത്തിലാണ് വിനായകന്‍ മാപ്പ് ചോദിച്ചത്.
വിനായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നമസ്‌കാരം,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ????] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .