അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പത്തൊമ്പതാം നൂറ്റാണ്ട് അവസാന ഷെഡ്യൂള്‍ ആരംഭിച്ചത്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പതിമുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധായകന്‍ വിനയന്‍ പുറത്തിറക്കിയിരിക്കുകയാണ്.നടന്‍ രാമു അവതരിപ്പിക്കുന്ന ദിവാന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തത്. ഒപ്പം റിലീസും പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം വിഷുച്ചിത്രമായി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എത്തുമെന്ന് വിനയന്‍ പറഞ്ഞു.
വിനയന്റെ വാക്കുകള്‍
പത്തൊന്‍പതാം നുറ്റാണ്ടിന്റെ പതിമുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ തിരുവിതാംകൂര്‍ ദിവാന്‍േറതാണ്. നടന്‍ രാമുവാണ് ദിവാന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്.രാജഭരണകാലത്ത് പ്രധാനമന്ത്രിയുടെ പദവിയിലുള്ള ഭരണാധികാരി ആയിരുന്നു ദിവാന്‍. അറുമുഖം പിള്ള ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ (1729).ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലഘട്ടത്തില്‍ മാധവ റാവുവും ശേഷയ്യയുമായിരുന്നു പേരെടുത്ത രണ്ടു ദിവാന്‍മാര്‍.
അയിത്തത്തിനും തൊട്ടു കൂടായ്മക്കുമെതിരെ അധസ്ഥിതര്‍ക്കുവേണ്ടി പോരാടിയതിന് ഉന്നതരായഉദ്യോഗസ്ഥരും നാടുവാഴികളും ചേര്‍ന്ന് വേലായുധനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ അതിനോട് അനുകൂലിക്കാനോ എതിര്‍ക്കാനോ പറ്റാത്ത ദിവാന്റെ മാനസികാവസ്ഥ രാമു എന്ന നടന്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തു.ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷുട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം വിഷുച്ചിത്രമായി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എത്തും.