Publish Date: Fri, 01 Oct 2021 (17:16 IST)
Updated Date: Fri, 01 Oct 2021 (17:18 IST)
വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. സിനിമയെക്കുറിച്ചുളള വിവരം പങ്കുവെച്ചുകൊണ്ട് വേറിട്ട രീതിയില്‍ പുറത്തിറക്കിയ പത്ര കട്ടിംഗ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് സിനിമ മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴിന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്നാണ് സിനിമയുടെ പ്രഖ്യാപനത്തിന്റെ പരസ്യത്തിന് ടൈറ്റില്‍.