വിനീത് ശ്രീനിവാസന് രണ്ട് നായികമാര്‍,'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' വരുന്നു !

കെ ആര്‍ അനൂപ്
ശനി, 26 ഫെബ്രുവരി 2022 (14:01 IST)
വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്'. വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ രണ്ട് നായികമാര്‍.അര്‍ഷാ ബൈജു, റിയ സൈറ എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത് എന്നാണ് വിവരം. 
 
പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.22 ഫീമെയില്‍ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
 
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി

'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം

ശബരിമലയിലെ പൂജകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി

ഇരു കൈകളും ഹാന്‍ഡില്‍ബാറില്‍ വയ്ക്കാതെ ബൈക്കുകള്‍ ഓടിക്കുന്നത് തടയാന്‍ പുതിയ സര്‍ക്കാര്‍ നിയമം

അടുത്ത ലേഖനം
Show comments