പ്രണവ് മോഹന്‍ലാലിന്റെ കാമുകിയായി അഭിനയിച്ച നടി, ഈ കുട്ടി താരത്തെ മനസ്സിലായോ ?
, ബുധന്‍, 23 ഫെബ്രുവരി 2022 (15:11 IST)
ഹൃദയം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഹോട്സ്റ്റാറിലും വിജയകരമായി പ്രദര്‍ശനം തുടരുന്നു.ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.
ആനന്ദത്തിനു ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ മാസ്റ്റേഴ്സ് അന്നു എടുത്തിരുന്നു. ഏതാനും മാസങ്ങള്‍ നാടകാധ്യാപികയായി നടി ജോലിനോക്കി.
2019 ഒക്ടോബറിലാണ് വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ നടിയെ വിളിച്ചത്.
ജോമിയുടെ മേഡ് ഇന്‍ കാരവന്‍ ആണ് നടിയുടെ വരാനിരിക്കുന്ന ചിത്രം.
Follow Webdunia malayalam
അടുത്ത ലേഖനം