വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രം ദുല്‍ഖറിനൊപ്പമായിരുന്നു. ആ സമയത്ത് ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് ഉണ്ടായിരുന്നില്ല. താന്‍ ആദ്യം ഡയറക്ട് ചെയ്യാന്‍വേണ്ടി കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്താണെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
ഒരു സ്‌ക്രിപ്റ്റ് ദുല്‍ഖറിനോട് പറഞ്ഞു. ഫസ്റ്റ് ഹാഫ് ദുര്‍ഖറിന് ഇഷ്ടമായെന്നും സെക്കന്റ് ഹാഫ് റീവര്‍ക്ക് ചെയ്യാന്‍ ദുല്‍ഖര്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വിനീത് ശ്രീനിവാസന്‍.
സ്‌ക്രിപ്റ്റ് അച്ഛന് വായിക്കാന്‍ കൊടുത്തപ്പോള്‍ ഉണ്ടായ രസകരമായ അനുഭവവും വിനീത് പറയുന്നുണ്ട്.
അച്ഛനത് ഇഷ്ടമായില്ല. എടുത്ത് ദൂരെ കളയാന്‍ പറഞ്ഞെന്നാണ് വിനീത് പറഞ്ഞത്. അതിനുശേഷമാണ് മലര്‍വാടി വിനീത് ചെയ്തത്.