Webdunia - Bharat's app for daily news and videos

Install App

'തിര 2' സംവിധാനം ചെയ്യാനില്ല, വിനീത് ശ്രീനിവാസിന്റെ തീരുമാനം, പകരക്കാരനെ കണ്ടെത്തി ധ്യാന്‍

കെ ആര്‍ അനൂപ്
ശനി, 22 ജൂണ്‍ 2024 (09:23 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായിരുന്നു തിര. ശോഭനയും ധ്യാന്‍ ശ്രീനിവാസനും പ്രധാനവേഷത്തില്‍ എത്തിയ ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ സിനിമ കൂടിയാണ്. ഇപ്പോഴിതാ തിര രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന വിവരം കൈമാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
 
രാകേഷ് മാന്തോടിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്ത് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനുമായി സിനിമയുമായി ബന്ധപ്പെട്ട സംസാരിച്ചിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തി. 
 
'തിര 2 എന്തായാലും ചേട്ടന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ചേട്ടന്‍ അത് സംവിധാനം ചെയ്യുന്നില്ല എന്നാണ് പറയുന്നത്. ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ സുഹൃത്തായ മറ്റൊരു സംവിധായകനോട് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഒരു ഏറ്റവും വലിയ സിനിമ ചെയ്ത സംവിധായകനാണ് അദ്ദേഹം. അവനോട് സംസാരിച്ചിട്ടുണ്ട്.
 
 പുള്ളിക്ക് ചെയ്യാന്‍ താല്പര്യമുണ്ട്. അതിന്റെ പ്ലാനിങ് നടക്കുകയാണ്. അതിന്റെ ഒരു പൈപ്പ് ലൈനിലാണ്. അവന്‍ ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യും എന്നാണ് തീരുമാനിച്ചത്',- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
2014 നവംബറില്‍ തിയറ്ററിലെത്തിയ തിര മുന്‍ നിര താരങ്ങളുടെ അഭിനയമികവു കൊണ്ടും സംവിധാനമികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
വിനീത് ശ്രീനിവാസന്‍ ചെന്നൈയിലെ ബസന്ത് നഗറില്‍ താമസിക്കുന്ന സമയത്തായിരുന്നു തിരയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നിരുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments