Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

60 കോടി പിന്നിട്ട് മഹാരാജ, കേരളത്തില്‍ നിന്ന് നേടിയത്, രണ്ടാം വാരത്തിലേക്ക് വിജയ് സേതുപതി ചിത്രം

Maharaja' box office collection day 7: Vijay Sethupathi breaks records across locations

കെ ആര്‍ അനൂപ്

, വെള്ളി, 21 ജൂണ്‍ 2024 (13:08 IST)
50-ാമത്തെ സിനിമ മറക്കാനാവാത്ത അനുഭവമാണ് വിജയ് സേതുപതിക്ക് സമ്മാനിച്ചിരിക്കുന്നത്. നടന്റെ കരിയറിലെ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി മഹാരാജ മാറിക്കഴിഞ്ഞു.ജൂണ്‍ 14 ന് തിയറ്ററുകളില്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
 ഇമോഷണല്‍ ത്രില്ലര്‍ ഇന്ന് (ജൂണ്‍ 21) രണ്ടാം വാരത്തിലേക്ക് കടന്നു. ആദ്യ ആഴ്ചയിലെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ റെക്കോര്‍ഡ് തുക തന്നെ നേടാന്‍ സിനിമയ്ക്കായി.
 
മഹാരാജ' നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഔദ്യോഗിക ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.6 ദിവസം കൊണ്ട് 55.8 കോടി രൂപ സിനിമ നേടി എന്നാണ് അവര്‍ അറിയിച്ചത്. 
 
 'മഹാരാജ' വ്യാഴാഴ്ച (ജൂണ്‍ 20) 4 കോടി രൂപ നേടി. സിനിമയുടെ മൊത്തം കളക്ഷന്‍ ഏകദേശം 60 കോടി പിന്നിട്ടു എന്നാണ് പുതിയ വിവരം.തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചു.
 
 തമിഴ്നാട്ടില്‍ 'മഹാരാജ' 38 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയപ്പോള്‍ ചിത്രം കേരളത്തില്‍ നിന്നും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും ഏകദേശം അഞ്ചു കോടിയോളം രൂപ കൂടി കൂട്ടിച്ചേര്‍ത്തു.വിദേശ വിപണിയില്‍ നിന്ന് 7 കോടിയോളം രൂപ നേടി. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്ത് അസര്‍ബൈജാനിലെത്തി,35-45 ദിവസത്തെ ചിത്രീകരണം,'വിടാമുയര്‍ച്ചി' അപ്‌ഡേറ്റ്