Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാലിന്റെ മണവാട്ടി വരലക്ഷ്മി?

വിശാലിന്റെ മണവാട്ടി വരലക്ഷ്മി?

വിശാലിന്റെ മണവാട്ടി വരലക്ഷ്മി?
ചെന്നൈ , ചൊവ്വ, 28 ജൂണ്‍ 2016 (16:29 IST)
സിനിമ ഗോസിപ്പ് കോളത്തില്‍ എപ്പോഴും പ്രധാന ചര്‍ച്ചാവിഷയമാകുന്നത് താരങ്ങളുടെ വിവാഹമോ വിവാഹമോചനമോ ആയിരിക്കും. തമിഴിലെ യുവതാരം വിശാലിന്റെ വിവാഹമാണ് ടോളിവുഡിലെ ഗോസിപ്പ് കോളത്തില്‍ നിറയുന്ന ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത.
 
വിശാലും നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പാപ്പരാസികളുടെ പുതിയ അനുമാനം. നടികര്‍ സംഘം സെക്രട്ടറികൂടിയായ താരം, നടികര്‍ സംഘം ബില്‍ഡിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ തന്റേത് 'ലക്ഷ്മികരമാന പൊണ്ണ്' ആയിരിക്കുമെന്നുള്ള വ്യക്തമായ സൂചന വിശാല്‍ നല്‍കി കഴിഞ്ഞു. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശാല്‍ ഇപ്പോള്‍ നല്കിയ സൂചനയും ഇരുവരും തമ്മിലുള്ള വിവാഹത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ട്.
 
(ഫോട്ടോയ്ക്ക് കടപ്പാട് - ഫേസ്‌ബുക്ക്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ മണിയുടെ മരണം: സാബുമോനും ജാഫര്‍ ഇടുക്കിയും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് നുണപരിശോധന; തല്‍ക്കാലം സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ലോക്നാഥ് ബെഹ്റ