Publish Date: Thu, 02 Jun 2022 (11:11 IST)
Updated Date: Thu, 02 Jun 2022 (11:13 IST)
വെടിക്കെട്ട് ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ വിഷ്ണുവിന് പരിക്ക്.വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. നടനെ ആശുപത്രിയിലേക്ക് മാറ്റി.സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ ഇക്കാര്യം നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷയാണ് അറിയിച്ചത്.
ബാദുഷയുടെ വാക്കുകളിലേക്ക്
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രം 'വെടിക്കെട്ട്'ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ 'വെടിക്കെട്ട്' ആരംഭിക്കും.
പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി.......
സ്വന്തം,