Publish Date: Sat, 07 Jan 2023 (12:11 IST)
Updated Date: Sat, 07 Jan 2023 (12:13 IST)
മാളികപ്പുറം എന്ന കൊച്ചു സിനിമയുടെ വലിയ വിജയം മലയാളത്തില്‍ ഇനി വരാനിരിക്കുന്ന ചെറിയ സിനിമകള്‍ക്കും പ്രതീക്ഷ നല്‍കുന്നു. ഇനി വരാനിരിക്കുന്ന എല്ലാ സിനിമകള്‍ക്കും പ്രതീക്ഷയാകുകയാണ് മാളികപ്പുറം എന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത വെടിക്കെട്ട് വൈകാതെ പ്രദര്‍ശനത്തിന് എത്തും. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
'ഒരു സിനിമ, തീയറ്ററില്‍ വിജയിക്കുന്നത് കാണുമ്പോള്‍ ഇനി വരാനിരിക്കുന്ന എല്ലാ സിനിമകള്‍ക്കും പ്രതീക്ഷയാവുകയാണ്...!
ഇത് ഗംഭീര വിജയം...!
ഒത്തിരി സുഹൃത്തുക്കളുടെ വിജയം...!
മലയാള സിനിമയുടെ വിജയം'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും തിരക്കിലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍.