Webdunia - Bharat's app for daily news and videos

Install App

രായനിലേത് ഞാൻ ചെയ്യേണ്ട വേഷമായിരുന്നില്ല, ആദ്യം സമീപിച്ചത് ആ തമിഴ് നടനെ: കാളിദാസ് ജയറാം

അഭിറാം മനോഹർ
ബുധന്‍, 3 ജൂലൈ 2024 (19:34 IST)
Raayan
ബാലതാരമായി സിനിമയിലെത്തി മലയാളി സിനിമാ ആസ്വാദകരെ ഞെട്ടിച്ച താരമാണ് കാളിദാസ് ജയറാം. ആദ്യ സിനിമയായ എന്റെ വീട് അപ്പൂന്റെം എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടാന്‍ കാളിദാസിനായിരുന്നു. തിരിച്ചുവരവില്‍ മലയാളം സിനിമയില്‍ തിളങ്ങാനായില്ലെങ്കിലും തമിഴ് സിനിമയില്‍ തിളങ്ങുവാന്‍ കാളിദാസിനായിരുന്നു.
 
ധനുഷ് സംവിധാനം ചെയ്യുന്ന രായനാണ് കാളിദാസിന്റെ ഏറ്റവും പുതിയ സിനിമ. ധനുഷിന്റെ അമ്പതാമത് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ ഒന്നാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ധനുഷിന്റെ സഹോദരനായാണ് സിനിമയില്‍ കാളിദാസ് എത്തുന്നത്. എസ്‌ജെ സൂര്യ,സെല്‍വരാഘവന്‍,പ്രകാശ് രാജ്,അപര്‍ണ ബാലമുരളി,ദുഷാറ വിജയന്‍,സന്ദീപ് കിഷന്‍ എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.
 
കാളീദാസിന്റെ വേഷത്തിലേക്ക് തമിഴ് നടനായ വിഷ്ണു വിശാലിനെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ താന്‍ സിനിമയുടെ ഭാഗമായപ്പോള്‍ വിഷ്ണു വിഷാലിനെ പോലെ ചെയ്യേണ്ടതില്ലെന്നും തനിക്ക് പറ്റുന്നത് പോലെ ചെയ്താല്‍ മതിയെന്നും സംവിധായകന്‍ കൂടിയായ ധനുഷ് പറഞ്ഞതായി കാളിദാസ് പറയുന്നു. രായന്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

അടുത്ത ലേഖനം
Show comments