തന്റെ ഏറ്റവും പുതിയ സിനിമയായ ദി കാശ്‌മീർ ഫയൽസിനെ തകർക്കാൻ സിനിമാ നിരൂപകയും മാധ്യമപ്രവർത്തകയുമായ അനുപമ ചോപ്ര ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി.കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ചിത്രത്തെ തകര്‍ക്കാന്‍ വളരെ നിലവാരം കുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നുവെന്നാണ് വിവേക് അഗ്നിഹോത്രിയുടെ ആരോപണം. അനുപമയെ ബോളിവുഡിന്റെ ശൂർപ്പണഖ എന്നാണ് അഗ്നിഹോത്രി വിശേഷിപ്പിച്ചത്.
പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫയൽസിനെ തകർക്കു.പിറകിൽ നിന്നുകൊണ്ടുള്ള നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക. കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണ് താങ്കളെന്നത് മാത്രമാണ് നിങ്ങളുടെ യോഗ്യത-വിവേക് അഗ്നിഹോത്രി കുറിച്ചു.
ദ കാശ്മീര്‍ ഫയൽസ് ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.