3000 പേർക്ക് മാത്രമായിരുന്നു പ്രവേശനം, തടിച്ച് കൂടിയത് പതിനായിരം പേർ, ഹനാൻ ഷായുടെ സംഗീത പരിപാടിയിൽ സംഘാടകർക്കെതിരെ കേസ്

അഭിറാം മനോഹർ
തിങ്കള്‍, 24 നവം‌ബര്‍ 2025 (12:10 IST)
കാസര്‍കോട് ഗായകനും വ്‌ളോഗറുമായ ഹനാന്‍ ഷായുടെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളുവെന്ന് അറിയിച്ചിട്ടും 10,000ത്തോളം ആളുകളെ പരിപാടിയില്‍ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ്.
 
കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാട് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ ആളുകള്‍ തടിച്ചുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും കാരണം പോലീസ് പരിപാടി നിര്‍ത്തിവെപ്പിക്കുകയും പിന്നീട് പോലീസ് മേധാവി നേരിട്ടെത്തുകയും ചെയ്തിരുന്നു. ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments