Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം വരാനിരിക്കുന്ന സിനിമ വന്‍ പരിപാടിയാണ്, മോണ്‍സ്റ്ററിന്റെ ക്ഷീണം മാറ്റുമെന്ന് വൈശാഖ്

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (15:34 IST)
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍, റോഷന്‍- അന്ന ബെന്‍ താരനിരയില്‍ ഒരുങ്ങിയ നൈറ്റ് ഡ്രൈവ് എന്നീ പരാജയസിനിമകള്‍ക്ക് ശേഷം ടര്‍ബോയിലൂടെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ വൈശാഖ്. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 100 കോടിയിലേക്ക് കുതിക്കുന്നതിനിടെ മോഹന്‍ലാലുമായാകും അടുത്ത സിനിമയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വൈശാഖ്.
 
 മോണ്‍സ്റ്ററില്‍ സംഭവിച്ച ക്ഷീണം പുതിയ സിനിമയിലൂടെ തീര്‍ക്കുമെന്ന് വൈശാഖ് പറയുന്നു. അന്ന് മോണ്‍സ്റ്ററിന് പകരം ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ സിനിമയായിരുന്നു. അന്നത് പക്ഷേ നടന്നില്ല. എന്നാല്‍ ആ പ്രൊജക്ട് ഉടനെ തന്നെ സംഭവിക്കും. ആശിര്‍വാദ് തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. അതിന്റെ ഡേറ്റും മറ്റുകാര്യങ്ങളും ഒന്നിച്ച് വന്നാല്‍ സിനിമ സംഭവിക്കും.
 
 വന്‍ പരിപാടിയാണത്. മോണ്‍സ്റ്ററിന്റെ ക്ഷീണമൊക്കെ അന്ന് മാറ്റും. വൈശാഖ് വ്യക്തമാക്കി. നേരത്തെ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ പുലിമുരുകന്‍ സമ്മാനിക്കാന്‍ വൈശാഖിനായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി സിനിമയെന്ന നേട്ടവും പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments