Webdunia - Bharat's app for daily news and videos

Install App

കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രത്തിൽ മലയാളത്തിൽ നിന്നും ജോജുവിനൊപ്പം ജയറാമും, ക്യാരക്ടർ പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (15:02 IST)
Jayaram, Joju
സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റുകള്‍ പുറത്തുവിട്ട് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. മലയാളത്തില്‍ നിന്നും ജയറാമിനെയും ജോജുവിനെയും സ്വാഗതം ചെയ്തുകൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്ററുകളാണ് കാര്‍ത്തിക് സുബ്ബരാജ് പങ്കുവെച്ചത്. മുടി പിന്നിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചുകൊണ്ട് വ്യത്യസ്ത ലുക്കിലാണ് ജയറാം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
 
അഭിനയത്തില്‍ വൈവിധ്യവും നര്‍മ്മവും ജീവശ്വാസമാക്കിയ മനുഷ്യന്‍ എന്നാണ് ജയറാമിനെ കാര്‍ത്തിക് സുബ്ബരാജ് വിശേഷിപ്പിക്കുന്നത്. ഏത് കഥാപാത്രത്തെയും വെല്ലുന്ന മാരക സ്‌ക്രീന്‍ പ്രസന്‍സുള്ള താരമെന്ന വിശേഷണമാണ് ജോജുവിന് കാര്‍ത്തിക് നല്‍കിയിരിക്കുന്നത്. താടിയും കണ്ണടയുമായി നിഗൂഡത തോന്നിപ്പിക്കുന്ന തരത്തിലാണ് ജോജുവിന്റെ ലുക്ക്. 
 
 ലവ് ലാഫ്റ്റര്‍ വാര്‍ എന്ന ടാഗ്ലൈനോടെ ഒരുങ്ങുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കുന്ന പ്രണയകഥയാണെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടൈന്മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുകയുള്ളു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments