Webdunia - Bharat's app for daily news and videos

Install App

അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ച് ദീപിക പദുകോണ്‍

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (15:08 IST)
ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട താര ദമ്പതികളാണ് രണ്‍വീര്‍ സിങ്ങും   ദീപിക പദുകോണും. ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ആയിരുന്നു ഇരുവരും വിവാഹിതരായത്. സന്തോഷകരമായ അഞ്ചുവര്‍ഷ ദാമ്പത്യം പൂര്‍ത്തിയാക്കിയ താര ദമ്പതിമാരോട് എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദീപിക.
 
സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നാണ് ദീപിക മറുപടിയായി പറഞ്ഞത്. തന്നെ മാതാപിതാക്കള്‍ വളര്‍ത്തിയത് പോലെ കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
'തീര്‍ച്ചയായും, രണ്‍വീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങള്‍ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്' എന്നാണ് ദീപിക പറഞ്ഞത്. എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകള്‍, അവര്‍ ഇപ്പോള്‍ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്. ഞാന്‍ വളര്‍ന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം, രണ്‍വീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു'-ദീപിക പറഞ്ഞു. 
 
 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments