Webdunia - Bharat's app for daily news and videos

Install App

'ഒടിയന്‍' സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു: ലാല്‍ ജോസ്

കെ ആര്‍ അനൂപ്
ശനി, 25 മെയ് 2024 (10:31 IST)
'ഒടിയന്‍' സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലാല്‍ ജോസ്. എന്നാല്‍ അത് സാധിക്കാതെ പോയെന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞു.
 
'ഒടിയന്‍ എന്ന് പറഞ്ഞ് കണ്ണന്‍കുട്ടി എഴുതിയ ഒരു പുസ്തകമുണ്ട്. അത് സിനിമയാക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കാലത്താണ് ഫാന്റസി ഴോണറിലുള്ള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചത്. അതിനായി കണ്ണന്‍കുട്ടിയെ സമീപിച്ചിരുന്നു .പക്ഷേ ആ സമയത്ത് പ്രിയനന്ദന്‍ അതിന്റെ റൈറ്റ്‌സ് വാങ്ങിയിരുന്നു. ആരെ വെച്ചായിരുന്നു അദ്ദേഹം ആ സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് എനിക്ക് അത് മിസ്സാകുന്നത്',- ലാല്‍ജോസ് പറഞ്ഞു.
 
വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' ഇപ്പോഴും കാണാന്‍ ആളുകളുണ്ട്.2018-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണെങ്കിലും, 'ഒടിയന്‍' പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.2018 ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.   
 
തേന്‍കുറിശ്ശിയിലെ അവസാന ഒടിയനായ മാണിക്യനെ വലിയ പ്രതീക്ഷകളോടെയായിരുന്നു പ്രേക്ഷകര്‍ വരവേറ്റത്.ഒടിയന്‍ ജാലവിദ്യ കാണിക്കാനായി മോഹന്‍ലാല്‍ തടി കുറച്ചിരുന്നു.വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്. മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ്, നരേന്‍, നന്ദു, ഇന്നസെന്റ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments